logo

|

Home >

hindu-hub >

temples

തിരുവിടയ്ക്കോട് ചടയപ്പർ മഹാദേവർ)

இறைவர் திருப்பெயர்: ചടയപ്പർ

இறைவியார் திருப்பெயர்:

தல மரம்:

தீர்த்தம் :

வழிபட்டோர்:വ്യാഘ്രപാദര്, ഇടയ്ക്കാടർ

Sthala Puranam

തിരുവിടയ്ക്കോട് ചടയപ്പർ മഹാദേവർ) മാഹാത്മ്യം.

അടുത്തതായി ശിവന്റെ വാഹനമായി നന്ദി ദേവനെ പണിയിപ്പിച്ചു. പണി പൂർത്തിയായപ്പോൾ നന്ദിക്ക് ഉഗ്രത കൂടുകയും പരിസര പ്രദേശങ്ങളിൽ പല ഉപദ്രവങ്ങൾ ഉണ്ടാക്കുകയും ചെയ്ത്. പ്രതിഷ്ഠിക്കാൻ നിവൃത്തിയില്ലാതെ ആയപ്പോൾ അതിന്റെ ഒരു കൊമ്പും തിമിളും ഉടയ്ക്കകയും ഉടഞ്ഞ കൊമ്പ് വീണ സ്ഥലം ആയതുകൊണ്ട് തിരുവിടൈയ്ക്കോട് എന്ന് വിട കാള, കോ= കൊമ്പ്) നാമകരണം ചെയ്തതായും മുൻഗാമികൾ പറയുന്നുണ്ട്.

അതുപോലെ വേറൊരു ഐതീഹ്യവും പറയുന്നു. പതിനെട്ടു സിഡാരിൽ ഒരാളായ ഭ ഇടയ്ക്കാടർ” ഇവിടെ താമസിച്ചിരുന്നതായി ശാസ്ത്രജ്ഞൻമാർ പറയുന്നു. നുടുത്തുളള ഇടയ്ക്കാട്ട് കുളവും ഇടയ്ക്കാട്ട് പൊറ്റയും ഇടയ്ക്കാടർ തപസ്സു ചെയ്തതായും പാദം പതിഞ്ഞതായും പറയുന്നു. പാദം പതിഞ്ഞ പാറ ഇതിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ കോന്നാർ സമുദായത്തെപറ്റി സൂചിപ്പിക്കുന്നു. ക്ഷേത്രത്തിനടുത്തുളള കരിഞ്ഞാംകോട് എന്ന സ്മലത്തിൽ അദ്ദേഹത്തിന്റെ വംശക്കാർ ഇന്നും വസിച്ചു വരുന്നു. ഈ പുണ്യ മഹാൻ താമസിച്ചിരുന്ന സ്ഥലമായതിനാൽ ഇവിടം തിരുവിടയ്ക്കോട് എന്ന നാമകരണം സാധിച്ചതായും അറിയപ്പെടുന്നു.

ശിവക്ഷേത്രങ്ങളിൽ കിഴക്കു ദർശനം മറയ്ക്കാറില്ല. എന്നാൽ ഈ ക്ഷേത്രത്തിലെ കിഴക്കു ദർശനം മറച്ച് കോവിലിന്റെ കിഴക്കോട്ട് ഇറങ്ങാൻ സാധിക്കാത്ത വിധത്തിൽ കോവിലിന്റെ കിഴക്കു വശം ദർപ്പകുളമുണ്ട്. ഇതിനെകുറിച്ചുളള ഐതിഹ്യം എന്തെന്നാൽ മുൻപ് ഈ ക്ഷേത്രത്തിൽ കിഴക്കു ദർശനവും ഗോപുരവും ഉണ്ടായിരുന്നതായും അന്ന് ശ്രീ ബലി ഉണ്ടായിരുന്നതായും ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു താമസിച്ചിരുന്ന ബ്രാഹ്മണ കുടുംബത്തിലെ ചില വ്യക്തികൾ സ്വാമിയെ നിന്ദിച്ചതായും പറയുന്നു. സ്വാമിയെ നിന്ദിച്ചിതിനെ തുടർന്നാണ് ആന കൂട്ടം അടുത്തുളള വേളിമലക്കാട്ടിൽ നിന്നും താഴോട്ട് ഇറങ്ങി ആ വീടുകളെ നശിപ്പിച്ചു. ഇതു പോലുളള സംഭവം ക്ഷേത്രത്തിൽ സംഭവിക്കാതിരിക്കാൻ വേണ്ടി കിഴക്കു ഗോപുരത്തെ മാറ്റി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തു

നീരാഴി വെട്ടുകയും ആ നീരാഴിയാണ് ഇന്നത്തെ ദർപ്പകുമെന്നും പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ കിഴക്കു ഭാഗം മറയ്ക്കാതെ പരിസരങ്ങളിൽ ജനങ്ങൾ താമസിക്കാൻ പറ്റാതെ വിധത്തിൽ ശിവനുമായി, ആ ഉഗ്രത കുറയ്ക്കാൻ ഇടയ്ക്കാടർ തന്റെ സിയാൽ സ്വാമിക്ക് എതിരിൽ സമാധിയാവുകയും അങ്ങനെ ശിവന്റെ ഉഗതയെ കുറയ്ക്കുകയും ചെയ്തു. ഇടയാടർ സമാധിയിൽ ഒരു മണ്ഡപം പണിയുകയും, കിഴക്കുഭാഗം ദർശനം മറച്ച് ഭക്ത ജനങ്ങൾ പടിഞ്ഞാറു ഭാഗം വഴിയായി ക്ഷേത്രദർശനം ചെയ്യുകയും ചെയ്യുന്നു.

ഈ സംഭവം ആയി വംശത്ത നാടുവാഴി തംബുരാൻ തിരുനടകൻ തിരുവിടയ്ക്കോടിനെ തലസ്ഥാനമാക്കി ഭരിണം നടത്തുന്ന കാലത്തിനു മുൻപായി നടന്നതായി കൽവെട്ടുകൾ പറയുന്നു. അതുപോലെ തിരുനടകൻ തംബുരാൻ മുൻചിറക്കടുത്ത് പാർത്ഥിപ ശേഖരമംഗലം എന്ന പാർത്ഥിപ പുരത്തിൽ ഒരു മഹാവിഷ്ണു ക്ഷേത്രം പണിയിച്ചതായും അതിനടുത്ത് ഒരു കലാശാല നിർമ്മിച്ചതായും ഇവിടുത്തെ കൽവെട്ടുകൾ പറയുന്നു.

90-ൽ പേച്ചിപാറ അണയും ചാനലും ശ്രീമൂലം തിരുനാൾ രവി വർമ്മ തംബുരാൻ നിർമ്മിച്ചപ്പോൾ ഈ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി വന്ന ഇരട്ടക്കര ചാനലിനെ തൊട്ട് ഒരു വഴി നിർമ്മിച്ച് ക്ഷേത്രത്തിന്റെ വടക്കുഭാഗം വഴി പോകുന്ന രീതിയിൽ ഒരു വാതിൽ നിർമ്മിച്ചതായും പറയുന്നു. ഇന്നും വടക്കുവാതിൽ വഴിയാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിനുളളിൽ പ്രവേശിക്കുന്നത് ഈ ക്ഷേത്രം പ്രന്തണ്ട് ശിവാലയ ക്ഷേത്രങ്ങളിൽ 9ാംമത്തെ ക്ഷേത്രമാണ്. കത്തി കൊണ്ട് മുറിവേറ്റ കാരണത്താൽ ഭഗവാൻ ഇന്നും നല്ലെണ്ണ അഭിഷേകം ചെയ്യാറില്ല. എല്ലാ വഴി പാടുകളും കേരള പാരംപര്യത്തിൽ നടന്നു വരുന്നു.

പാറശാലയിൽ ശാസ്താം വിള മേലെ വീട്ടിൽ മാധവ പിളള ലക്ഷ്മിപിളള തന്റെ ആൾക്കാരും മൊത്തു ശുചീന് ക്ഷേത്ര ദർശനം കഴിഞ്ഞ് വരും വഴിയിൽ ക്ഷീണം തീർക്കാൻ വേണ്ടി ഈ ക്ഷേത്രത്തിനു അടുത്ത് ഇരുന്നതായും അപ്പോൾ അരുകിൽ നിന്ന കേരവൃക്ഷത്തെ കണ്ട് ഈതെങ്ങിൽ നിന്നും കരിക്കു താഴെ വീണാൽ ഈ ക്ഷേത്രത്തിൽ “ അച്ചി” പണിചെയ്യാം എന്നും പരിഹസിച്ചു. ഉടനെ തെങ്ങിന്റെ മുകളിൽ നിന്നും ആരോ പറിച്ച് അടത്തിയിട്ടതു പോലെ കരിക്കുകൾ താഴെ വീണു. ദാഹം തീർന്ന അവർ അവിടന്നു പോകുകയും ചെയ്തു. എന്നാൽ ഈ സംഭവം മഹാരാജാവിന്റെ സ്വപ്നത്തിൽ കാണുകയും മഹാരാജാവിന്റെ ആജ്ഞാപകാരം അവർ ഈ ക്ഷേത്രത്തിൽ ( അച്ചി'' പണി ച്ചെയുകയും തുടർന്ന് അവരുടെ പാരംപര്യക്കാരും ഈ ക്ഷേത്രത്തിൽ പണിചെയ്തു വരുകയും ചെയ്യുന്നു.

ചുറ്റുപാടുമുളള പല ക്ഷേത്രങ്ങൾക്കും വഴികാട്ടിയായിരുന്നു ഈ ക്ഷേത്രം “മണിയൻ കരംമുറ നിർത്തലാക്കിയതോടെ ക്ഷേത്രത്തിലെ വരുമാനം കുറയുവാൻ തുടങ്ങി. ക്ഷേത്ര പരിപാലനത്തിനു വേണ്ടി മഹാരാജാവ് വിട്ടുകൊടുത്ത നൂറോളം ഏക്കർ വയലുകളും, പുരയിടവും കൈവശക്കാർ സ്വന്തമാക്കിയതിനാൽ ക്ഷേത്രത്തിന് യാതൊരു വരുമാനവും ഇല്ലാതെ ഇന്ന് സ്വാമി ദരിദ നിലയ്ക്ക് ആയിരിക്കുന്നു പൂജാകാര്യങ്ങൾ പോലും ശരിയായി നടത്താൻ പറ്റാത്ത രീതിയിൽ മുടങ്ങി കിടക്കേണ്ടതായ ഒരു ദുർവിധിക്ക് നീക്കപ്പെട്ടിരിക്കുന്നു.

മണവാളക്കുറുച്ചി മേലെ വീട്ടിൽ കണ്ണൻ എന്ന വ്യക്തിക്ക് ദ്വാദശിതോറും അൻപത്തി നാലു ബ്രാഹ്മണർക്കു ഊണു കൊടുക്കാനും, പങ്കുനി ഉത്രം തോറും തിരുവിടയ്ക്കോടു കരിഞ്ഞാംകോടു പിടാകയിൽ ഉൾപ്പെടെ എല്ലാ ജാതിക്കാർക്കും സമ പന്തി ബോജനത്തിനും വിട്ടുകൊടുത്ത നിലങ്ങൾ ഇന്നും ഒരു ചില വ്യക്തികൾ കൈവശപ്പെടുത്തി. ഈ ധർമ്മങ്ങൾ പരിപാലിക്കാതെ വസ്തുക്കൾ അപഹരിച്ച് എടുക്കുകയും ചെയ്തിരിക്കുന്ന വസ്ത്ത ഈ ത ണത്തിൽ ചൂണ്ടി ക്കാണിക്കാതിരിക്കാൻ പറ്റില്ല

Specialities

  • കന്യാകുമാരി ജില്ലയിലെ ആദ്യത്തെ ശിവക്ഷേത്രമാണ് ഈ ക്ഷേത്രമെന്ന് ഇവിടത്തെ കൽവെട്ടുകൾ മൂലം കണ്ടറിഞ്ഞിട്ടുണ്ട്.
  • കന്യാകുമാരി ജില്ലയിൽ കൽക്കുളം താലൂക്കിൽ നാഗർകോവിൽ തിരുവനന്തപുരം നേഷണൽ ഹൈവേയിൽ വിലക്കുറി പാലത്തിനടുത്തുളള പുരാണ പുണ്യക്ഷേത്രമാണ് തിരുവിടക്കോട് പടയപ്പൻ ക്ഷേത്രം
  • സമത്വവും സഹോദരത്വവും പരിപാലിക്കുന്ന മൂർത്തിയായി ഈചടയപ്പരുടെ ഐതിഹ്യങ്ങളിൽ നിന്നു നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പണ്ട് പണ്ട് ഈ പ്രദേശം കുറ്റിക്കാടുകൾ നിറഞ്ഞ ഒരു സ്ഥലമായിരുന്നു. ഏകദേശം 1500 കൊലങ്ങൾക്കു മുൻപ്
  • ഇതിനടത്തുളള "പാറയടി' എന്ന സ്ഥലത്ത് ഒരു മാർകഴി മാസം (ധനുമാസം) തിരുവാതിര ദിവസത്തിൽ "ചടയൻ' എന്ന ഹരിജന സമുദായത്തിൽ പ്പെട്ട ഒരു ആൾ മൃതി യടഞ്ഞ ഒരു പശുവിന്റെ തോൽ ഉരിക്കുന്നതിനായി തന്റെ കൈയിലിരുന്ന കത്തിയ ഒരു കല്ലിൽ തീട്ടുകയും ആ കല്ലിൽ നിന്നും ചോര പൊടിയുകയും ചെയ്തു. അതു കണ്ടു പേടിച്ച് വിറച്ച ചടയൻ തോൽ വാങ്ങാൻ വന്നിരുന്ന ആളൂർ സ്വദേശിയായ ഒരു മുഹമ്മദീയന്റെ തോളിൽ നിന്നും തുവർഅത് എടുത്ത് ചോര പൊടിച്ച ആ കല്ലിൽ ചാർത്തിയിട്ട് അവിടെ നിന്നും പോകുകയും ചെയ്ത്. ഈ സംഭവത്തെ സ്വപ്നം മുഖേന മനസ്സിലാക്കിയ അന്നത്തെ ചേര മഹാരാജാവ്, ശിവന്റെ ആജ്ഞ പ്രകാരം എന്നെന്നും ആ മുഹമ്മദീയ കുടുംബത്ത് നിന്നും പരിവട്ടം മേടിച്ച് ഈ ഹരിജൻ കുടുംബത്തിൽ ഉളള പിൻഗാമികൾ കൊണ്ട് കൊടുക്കണമെന്ന് കൽപ്പിച്ച് ആ കുടുംബക്കാർക്ക് ആവശ്യമുള്ള വസ്തുക്കൾ വിട്ടുകൊടുക്കുകയും ചെയ്തു. ഇന്നു വരെ എത്രയോ തടസ്സങ്ങൾ ഉണ്ടായി ട്ടും ആ മുഹമ്മദീയ പാരംപര്യക്കാർ ഭയഭക്തിയോടെ കൊടുക്കുന്ന പരിവട്ടത്തിനെ ഇന്ന് ക്രൈസ്തവ മതത്തിൽപ്പെട്ട ഹരിജന സമുദായത്തിലെ ഒരാൾ കൊണ്ടു കൊടുക്കുന്നു. ചടയൻ ആദ്യമായി കണ്ടതിനാൽ ചടയപ്പൻ എന്ന നാമവും കൽപ്പിച്ച് ചെറിയ ഒരു ക്ഷേത്രവും നിർമ്മിച്ചു ഇങ്ങനെ മഹാദേവർ ചടയർ ആയി സർവ്വജാതി മതക്കാരെയും യോജിപ്പിക്കുന്ന ഒരു ദൈവമായി ശോഭിക്കുനു.

Contact Address

Related Content

கோயில் (சிதம்பரம், தில்லை) தலவரலாறு.

திருவேட்களம்

திருநெல்வாயில் (திருவுச்சி)

திருக்கழிப்பாலை

திருநல்லூர்ப்பெருமணம் (ஆச்சாள்புரம்) கோயில் தலவரலாறு